ബഹു. മന്ത്രിമാര്‍ നേതൃത്വം നല്‍കുന്ന താലൂക്ക് തല അദാലത്തുകള്‍ - 2023 മേയ് 2 മുതല്‍ ജൂണ്‍ 4 വരെ. 2023 ഏപ്രില്‍ 1 മുതല്‍ അപേക്ഷകള്‍ സ്വീകരിക്കുന്നു.
കരുതലും കൈത്താങ്ങും
താലൂക്ക്തല അദാലത്തുകള്‍ 2023
മന്ത്രിമാര്‍ നേരിട്ട് ജനങ്ങള്‍ക്കിടയിലേക്ക്

അദാലത്ത് 2023 ഉദ്ദേശ ലക്ഷ്യങ്ങൾ

ശ്രീ. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള രണ്ടാം സര്‍ക്കാര്‍ രണ്ടാം വാര്‍ഷികം ആഘോഷിക്കുകയാണ്. സാധാരണ ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും മെച്ചപ്പെട്ട ജീവിതസാഹചര്യം ഉറപ്പുവരുത്തുന്നതിനും പ്രതിബദ്ധതയോടെയുള്ള ഇടപെടലാണ് സര്‍ക്കാര്‍ നടത്തുന്നത്. പൊതുജനങ്ങളുടെ പരാതി പരിഹരിക്കാന്‍ വിപുലമായ സൗകര്യങ്ങള്‍ നിലവിലുണ്ട്. എന്നിരുന്നാലും പല കാരണങ്ങളാലും പരിഹരിക്കപ്പെടാതെ കിടക്കുന്ന വിഷയങ്ങള്‍ നിലനില്‍ക്കുന്നു. അവയ്ക്ക് പരിഹാരം കാണുന്നതിനുള്ള ബൃഹദ്യജ്ഞം കരുതലും കൈത്താങ്ങും എന്ന പേരില്‍ സര്‍ക്കാര്‍ ആരംഭിക്കുകയാണ്. 2023 ഏപ്രില്‍, മെയ് മാസങ്ങളില്‍ താലൂക്ക് ആസ്ഥാനങ്ങളില്‍ നടക്കുന്ന അദാലത്തുകളുടെ നടപടിക്രമങ്ങളും വ്യവസ്ഥകളും പരാതി നല്‍കാനുള്ള സൗക ര്യവും ഈ വെബ്സൈറ്റ് സമന്വയിപ്പിക്കുന്നു.

പരാതികളുടെ സമർപ്പണവും നടപടിക്രമങ്ങളും

  1. ബഹു. മന്ത്രിമാരുടെ നേതൃത്വത്തില്‍ താലൂക്ക് അടിസ്ഥാനത്തില്‍ അദാലത്ത് നടത്തുന്നതാണ്.
  2. അദാലത്തില്‍ പരിഗണിക്കുന്നതിനായുളള പരാതികള്‍ താലൂക്ക് ഓഫീസുകളിലും, അക്ഷയ കേന്ദ്രങ്ങളിലും, ഓണ്‍ലൈനായും സമര്‍പ്പിക്കാവുന്നതാണ്. പരാതികക്ഷിയുടെ പേര്,  വിലാസം, ഇ-മെയില്‍ വിലാസം (ലഭ്യമെങ്കില്‍), മൊബൈല്‍ നമ്പര്‍, വാട്സ് ആപ്പ് നമ്പര്‍ (ലഭ്യമെങ്കില്‍), ജില്ല, താലൂക്ക് എന്നിവ നിര്‍ബന്ധമായും പരാതിയില്‍ ഉള്‍പ്പെടുത്തേണ്ടതാണ്.
  3. പരാതി സമര്‍പ്പിച്ച് കൈപ്പറ്റ് രസീത് വാങ്ങേണ്ടതാണ്.
  4. അദാലത്തില്‍ പരിഗണിക്കുവാന്‍ നിശ്ചയിച്ചിട്ടുളള വിഷയങ്ങള്‍ സംബന്ധിച്ച പരാതികള്‍ മാത്രമാണ് സമര്‍പ്പിക്കേണ്ടത്. മറ്റ് വിഷയങ്ങള്‍ സംബന്ധിച്ച പരാതികള്‍ വകുപ്പ് മേധാവികള്‍/ വകുപ്പ് സെക്രട്ടറിമാര്‍/ വകുപ്പ് മന്ത്രിമാര്‍ എന്നിവര്‍ക്ക് നേരിട്ടോ cmo.kerala.gov.in എന്ന വെബ് പോര്‍ട്ടലിലൂടെ ബഹു. മുഖ്യമന്ത്രിയ്ക്കോ സമര്‍പ്പിക്കാവുന്നതാണ്.
  5. ഉദ്യോഗസ്ഥ തലത്തില്‍ പരിഹരിക്കാന്‍ കഴിയാത്ത വിഷയങ്ങളില്‍ അദാലത്തില്‍ വച്ച് ബഹു. മന്ത്രിമാര്‍ തീരുമാനം കൈക്കൊളളുന്നതാണ്.

പരാതികളുടെ ഓൺലൈൻ സമർപ്പണം

അദാലത്തിലേക്ക് പരിഗണിക്കുവാന്‍ പരാതികൾ 2023 ഏപ്രിൽ 1 മുതൽ 15 വരെ സമർപ്പിക്കാം
പരാതി സമർപ്പിക്കുക

അദാലത്ത് തീയതികൾ